മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്‍പനയ്ക്ക്
Business

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്‍പനയ്ക്ക്

ലണ്ടന്‍: ബ്രിട്ടണിലെ അതിപ്രശസ്തമായ മാഞ്ചസ്റ്റര്‍ യുണൈറ്റ് ക്ലബ് വില്‍പനയ്ക്ക്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡ് ക്ലബ് വിട്ടതിന് പിന്നാലെയാണ് ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം ക്ലബ് വില്‍ക്കാനൊരുങ്ങത്. വില്‍പനയുമായി ബന്ദപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി ഗ്ലേസര്‍ കുടുംബം അറിയിച്ചു.

ക്ലബ്ബിനൊപ്പം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡും അനുബന്ധ നിക്ഷേപങ്ങളും വില്‍പനയുടെ പരിധിയില്‍ വരും. അമേരിക്കന്‍ ശതകോടീശ്വരനായ എലോണ്‍ മസ്‌ക് ഉള്‍പ്പെടെ നിരവധി പേരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാനായി രംഗത്തുള്ളത്. 17 വര്‍ഷം മുമ്പാണ് ഗ്ലേസര്‍ കുടുംബം ക്ലബ് വാങ്ങിയത്.

2013ല്‍ സര്‍ അലക്‌സ് ഫെര്‍ഗ്യൂസണ്‍ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കാര്യമായ കിരീടങ്ങളൊന്നും ലഭിച്ചിട്ടില്ല. 2017ല്‍ യൂറോപ്പ ലീഗും ലീഗ് കപ്പും നേടിയതാണ് അവസാനമായി അവരുടെ നേട്ടങ്ങളുടെ പട്ടികയിലുള്ളത്. ഇപ്പോള്‍ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ ടീം തിരിച്ചുവരാനുള്ള സൂചനകള്‍ നല്‍കുന്നുണ്ട്.

Related Articles

Post Your Comments

Back to top button