മംഗളൂരു സ്‌ഫോടന കേസ് പ്രതിക്ക് ഐഎസ് ബന്ധം; ലക്ഷ്യമിട്ടത് വന്‍ സ്‌ഫോടനം
NewsNationalCrime

മംഗളൂരു സ്‌ഫോടന കേസ് പ്രതിക്ക് ഐഎസ് ബന്ധം; ലക്ഷ്യമിട്ടത് വന്‍ സ്‌ഫോടനം

മംഗളൂരു: മംഗളൂരു സ്‌ഫോടന കേസ് പ്രതിക്ക് തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് പോലീസ്. മംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായ ഷാരിഖിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ഇയാള്‍ മംഗലാപുരം നഗരത്തില്‍ വന്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. അബദ്ധത്തില്‍ ഓട്ടോറിക്ഷയില്‍ വച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കി.

ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്നും പോലീസ് അറിയിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയിലുണ്ടെന്ന് എഡിജിപി പറഞ്ഞു. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button