Kerala NewsLatest NewsPoliticsUncategorized

‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’; മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു

തിരുവനന്തപുരം: യുഡിഎഫിൽ ചേർന്ന മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് കാപ്പൻ്റെ പുതിയ പാർട്ടിയുടെ പേര്. തിരുവനന്തപുരത്ത് വച്ചാണ് കാപ്പൻ തൻ്റെ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. കാപ്പൻ തന്നെയാവും പാർട്ടിയുടെ പ്രസിഡൻ്റ്.

കാപ്പൻ സ്വന്തമായി പാർട്ടി പ്രഖ്യാപിച്ചതോടെ അദ്ദേഹം കോൺഗ്രസിൽ ചേരും എന്ന തരത്തിലുള്ള പ്രചാരണത്തിന് അവസാനമാകുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനടക്കം കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ കോൺഗ്രസ് അംഗത്വം നൽകി കൈപ്പത്തി ചിഹ്നത്തിൽ മാണി സി കാപ്പനെ പാലായിൽ മത്സരിപ്പിക്കണം എന്ന അഭിപ്രായം മുന്നോട്ട് വച്ചിരുന്നു.

സ്വന്തം പാർട്ടിയുമായി യുഡിഎഫിൽ ഘടകകക്ഷിയായി ചേരാനാണ് കാപ്പൻ താത്പര്യപ്പെട്ടത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ പാലായിൽ ജയിക്കാനാവില്ലെന്ന് കാപ്പൻ മുല്ലപ്പള്ളിയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഘടകക്ഷിയായി യുഡിഎഫിൽ ചേരണമെന്ന കാപ്പൻ്റെ ആഗ്രഹത്തെ പിന്തുണച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button