CinemaKerala NewsMovieNews

മണിയന്‍ പിള്ള ചേട്ടനോട് പ്രണയമൊന്നുമില്ലായിരുന്നു, അപ്പോള്‍ എനിക്ക് മറ്റോരു പ്രണയമുണ്ടായിരുന്നു: ഷക്കീല

കൊച്ചി: നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവും നടി ഷക്കീലയും തമ്മില്‍ പ്രണയമായിരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി ഷക്കീല. താന്‍ പറഞ്ഞതായി പറയുന്ന കാര്യങ്ങള്‍ തന്റെ അറിവോടെയല്ല എന്നാണ് ഷക്കീല പറയുന്നത്. ഇതൊന്നും വാസ്തവമല്ല എന്നാണ് ഷക്കീല പറയുന്നത്.

എന്നാല്‍ തന്റെ മാതാവ് അസുഖബാധിതനായി കിടക്കുന്ന സമയത്ത് പണം നല്‍കി സഹായിച്ചത് മണിയന്‍ പിള്ള രാജുവാണ് എന്നാണ് ഷക്കീല പറയുന്നത്. വളരെക്കാലം ബി ഗ്രേഡ് ചിത്രങ്ങളില്‍ സജീവമായിരുന്ന ഷക്കീല തിരിച്ചു വന്ന ചിത്രമാണ് ഛോട്ടാമുംബൈ. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് മണിയന്‍ പിള്ള രാജുവായിരുന്നു.

2007 ലാണ് ഛോട്ടാമുംബൈയുടെ ചിത്രീകരണം നടക്കുന്നത്. ഇതിനിടയില്‍ തന്റെ അമ്മയ്ക്ക് അടിയന്തരമായി ശസ്ത്രക്രീയ നടത്തേണ്ടി വന്നു. അതിനായി ഒരു പാട് പണം വേണ്ടി വന്നിരുന്നു. എന്നാല്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായില്ലങ്കിലും മണിയന്‍ പിള്ള രാജു പ്രതിഫലം മുന്‍കൂറായി തന്ന് സഹായിക്കുകയായിരുന്നു. ‘എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ലെന്നും . ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കുക; ഷക്കീല ചോദിച്ചു

Related Articles

Back to top button