
അജിത് നായകനായ ചിത്രം തുനിവ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ കൈയ്യടി വാങ്ങുകയാണ്. അജിത്തിനൊപ്പം ഗംഭീര സ്ക്രീന്‍ പ്രസന്‍സാണ് മഞ്ജുവിന്റെ കണ്മണി എന്ന കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ അജിത്തിന് നന്ദി പറയുകയാണ് മഞ്ജു. ഒപ്പം അജിത്തിനൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
സിനിമയുടെ ട്രെയ്ലര് റിലീസ് ചെയ്തപ്പോള്‍ മുതല്‍ മഞ്ജു വാര്യരുടെ കഥാപാത്രത്തെക്കുറിച്ച് ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചിരുന്നു. ആ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനമായിരുന്നു മഞ്ജു സിനിമയില്‍ കാഴ്ചവെച്ചതും.’അസുരന്’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ആണ് തുനിവ്. എച്ച് വിനോദ് ആണ് സംവിധാനം. അസുരനോട് സാദൃശ്യമുള്ള കഥാപാത്രങ്ങള്‍ മാത്രം വന്നതുകൊണ്ടാണ് തമിഴില്‍ അഭിനയിക്കാതിരുന്നതെന്നും തുനിവ് വ്യത്യസ്തമായ ചിത്രമാണെന്നും മഞ്ജു നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments