
എറണാകുളം: ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ ആഡംബര ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. ബിഎംഡബ്ല്യു 1250 ജിഎസ് ബൈക്കാണ് താരം വാങ്ങിയത്. സൂപ്പര്‍ ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നതായി മഞ്ജുവാര്യര്‍ നേരത്തെ അറിയിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. പുതിയ ബൈക്ക് ഓടിക്കുന്ന വീഡിയോ മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. ആഡംബരത്തിന്റെ അവസാന വാക്കായാണ് ബിഎംഡബ്ല്യു 1250 ജിഎസ് ബൈക്കിനെ കണക്കാക്കുന്നത്. ഏകദേശം 22 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ ബൈക്കിന്റെ വില.
Post Your Comments