തുണിവില്‍ തലയ്‌ക്കൊപ്പം കൈയ്യടി വാങ്ങി മഞ്ജു വാര്യര്‍
MovieNewsEntertainment

തുണിവില്‍ തലയ്‌ക്കൊപ്പം കൈയ്യടി വാങ്ങി മഞ്ജു വാര്യര്‍

വിജയ് – അജിത് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഫാന്‍ ഫൈറ്റിറ്റുള്‍ക്ക് കളമൊരുക്കുമ്പോള്‍ മലയാളത്തിന്റെ മഞ്ജു വാര്യരും കൈയ്യടി വാങ്ങുകയാണ്. അജിത്തിനൊപ്പം തുണിവില്‍ തകര്‍ക്കുന്ന നടിയുടെ സ്‌ക്രീന്‍ പ്രസന്‍സിനും ഫൈറ്റിനുമാണ് ആരാധകരുടെ കൈയ്യടി. ഗംഭീരം എന്നതില്‍ കുറഞ്ഞതൊന്നും പറയാനില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രേക്ഷകരുടെ പ്രതികരണം. ‘നിങ്ങളുടെ സ്‌ക്രീന്‍ പ്രസന്‍സും, ആക്ഷന്‍ സീക്വന്‍സുകളും ഗംഭീരം, കുടുതല്‍ തമിഴ് സിനിമകളില്‍ അഭിനയിക്കൂ’, ‘മഞ്ജു വാര്യരെ മുഴുനീള ആക്ഷന്‍ സിനിമകള്‍ ഏല്‍പ്പിക്കാം’ എന്നിങ്ങനെ പോകുന്നതാണ് ആരാധകരുടെ അഭിനന്ദനങ്ങള്‍. സമുദ്രക്കനി, ജോണ്‍ കൊക്കന്‍ തുടങ്ങിയവര്‍ക്കും പ്രേക്ഷകന്റെ കൈയ്യടി ഉണ്ട്.

ഒരു കൊള്ളസംഘം നഗരമധ്യത്തിലെ ഒരു പ്രബല ബാങ്ക് കൊള്ളയടിച്ച് 500 കോടി തട്ടാന്‍ പദ്ധതിയിടുന്നു. പക്ഷെ ബാങ്ക് ആക്രമിച്ച അവരെ കാത്തിരിക്കുന്നത് മറ്റ് ചിലതാണ്. ചിത്രത്തിലെ ക്ലൈമാക്‌സ് ബോട്ട് റേയ്‌സിനും, ഹെലികോപ്ടര്‍ ഫൈറ്റിനും കൈയ്യടി ഉണ്ട്. ‘ആയിരം വെടിയുണ്ട വന്നാലും വെടികൊള്ളാത്ത നായകന്‍, വെടി കൊണ്ടാലും ചാവാതെ രക്ഷപ്പെടുന്ന ക്ലീഷേ കാഴ്ചകള്‍ ചിത്രത്തില്‍ ഉണ്ട്.’ തല അജിത് രസികര്‍കള്‍ക്ക് ഒരു ട്രീറ്റ് ആണ് ചിത്രമെന്നും ലേഡിസൂപ്പര്‍ സ്റ്റാര്‍ ഞെട്ടിക്കുന്നു എന്നും തന്നെയാണ് പ്രേക്ഷക പ്രതികരണം.

Related Articles

Post Your Comments

Back to top button