CrimeLatest NewsNationalNews

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒരു ജവാന് പരിക്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ സശസ്ത്ര സീമാ ബല്‍ ജവാന് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. കൊസ്രോണ്ടയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളില്‍ എത്തിയ ഭീകരര്‍ ക്യാമ്പിന് നേരെ ഐഇഡി എറിയുകയായിരുന്നു.

ക്യാമ്പിന് മുന്‍പില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ജവാനാണ് പരിക്കേറ്റത് എന്നാണ് വിവരം. അദ്ദേഹത്തെ അന്തഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റി. നിലവില്‍ പത്കബല്‍ബെഡ ഗ്രാമത്തില്‍ സുരക്ഷാസേന ക്യാമ്പ് ചെയ്ത് പട്രോളിംഗ് നടത്തിവരികയാണ്.

Related Articles

Back to top button