
ദില്ലി: രാജ്യത്ത് ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ഇതുസംബന്ധിച്ച് രാജസ്ഥാൻ അടക്കം വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റും.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന് നല്കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. മുഹമ്മദീയന്‍ നിയമപ്രകാരം 16 വയസ്സ് തികഞ്ഞ ഋതുമതികളായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്യാമെന്നായിരുന്നു ഹൈക്കോടതി വിധി.
മുസ്ലിം വ്യക്തി നിയമം പ്രകാരം 15 വയസിന് മുകളിൽ പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് മാതൃകയാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സമാനമായ ഹൈക്കോടതി വിധികൾക്കെതിരായ ഹർജികൾ സുപ്രിം കോടതി ഒന്നിച്ച് പരിഗണിക്കും.
Post Your Comments