CrimeDeathNews

വിവാഹം കഴിച്ചത് ഗള്‍ഫുകാരന്റെ മകളും നേവി ഉദ്യോഗസ്ഥന്റെയും പെങ്ങളുമായതിനാല്‍

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹീക പീഡനത്തെ തുടര്‍ന്ന് അത്ഹത്യ ചെയ്ത വിസ്മയെ വിവാഹം കഴിച്ചത് പണത്തിന് വേണ്ടി തന്നെയെന്ന് മൊഴി.

വിസ്മയ കേസ് വിചാരണക്കിടയില്‍ സഹോദര ഭാര്യയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

പ്രതി കിരണ്‍കുമാര്‍ വിസ്മയെ വിവാഹം കഴിച്ചത് ഗള്‍ഫുകാരന്റെ മകളായത് കൊണ്ടും നേവി ഉദ്യോഗസ്ഥന്റെ സഹോദരിയായത് കൊണ്ടുമാണെന്നാണ് വെളിപ്പെടുത്തല്‍.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ വിസ്മയയെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നാണ് സാക്ഷി മൊഴി.

മര്‍ദ്ദനത്തെ പറ്റിയുളള വിസ്മയയുടെ വാട്‌സാപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

സ്ത്രിധനത്തിന് വേണ്ടിയാണ് കിരണ്‍ വിസ്മയെ തുടര്‍ച്ചയായി മര്‍ദ്ദിച്ചതെന്ന കാര്യമറിയിച്ചു കൊണ്ട് വിസ്മയ അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും കോടതിക്കു മുന്നില്‍ ഡോക്ടര്‍ രേവതി തിരിച്ചറിഞ്ഞു.

കിരണ്‍ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നെന്നും ഡോ രേവതി കോടതിയില്‍ പറഞ്ഞു.

അവസാന നാളുകളില്‍ താനുമായി ആശയവിനിമയം നടത്താതിരിക്കാന്‍ വിസ്മയയുടെ ഫോണില്‍ കിരണ്‍ തന്റെ നമ്പര്‍ ബ്ലോക്കു ചെയ്തിരുന്നുവെന്നും ഡോക്ടര്‍ രേവതി കോടതിയെ അറിയിച്ചു.

Related Articles

Back to top button