ട്വന്റി20 കളില്‍ ഏറ്റവുമധികം റണ്‍സ് നേടി മാര്‍ട്ടിന്‍ ഗപ്റ്റില്‍; മറികടന്നത് രോഹിതിനെ
NewsSports

ട്വന്റി20 കളില്‍ ഏറ്റവുമധികം റണ്‍സ് നേടി മാര്‍ട്ടിന്‍ ഗപ്റ്റില്‍; മറികടന്നത് രോഹിതിനെ

ജമൈക്ക: രാജ്യാന്തര ട്വന്റി20കളില്‍ ഏറ്റവുമധികം റണ്‍സ് എന്ന റെക്കോര്‍ഡ് വീണ്ടും സ്വന്തമാക്കി കിവീസ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലാണ് ഗപ്റ്റില്‍ വീണ്ടും റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. ഇന്‍ഡീസിനെതിരെ ബാറ്റിംഗിനിറങ്ങുമ്പോള്‍ രോഹിതിനെക്കാള്‍ അഞ്ച് റണ്‍സ് മാത്രം പിന്നിലായിരുന്നു ഗപ്റ്റില്‍. കളിയില്‍ 15 റണ്‍സ് നേടാന്‍ താരത്തിനു സാധിച്ചു. നിലവില്‍ രോഹിതിന് 3487 റണ്‍സും ഗപ്റ്റിലിന് 3497 റണ്‍സുമാണ് ഉള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി20യില്‍ 64 റണ്‍സ് നേടിയപ്പോഴാണ് രോഹിത് ഗപ്റ്റിലിനെ മറികടന്ന് ഒന്നാമത് എത്തിയത്. പരമ്പരയിലുടനീളം രോഹിത് ഒന്നാമതായിരുന്നു.

അതേസമയം, സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ കെ.എല്‍. രാഹുല്‍ ഇന്ത്യയെ ടീമിനെ നയിക്കും. കായികക്ഷമത വീണ്ടെടുത്തതോടെയാണ് കെ.എല്‍. രാഹുലിനെ സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്. ശിഖര്‍ ധവാന്‍ ടീമിന്റെ ഉപനായകനാകുമെന്നും ബിസിസിഐ വ്യക്തമാക്കി. ആദ്യം ബിസിസിഐ പുറത്തുവിട്ട 15 അംഗ പട്ടികയില്‍ രാഹുലുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി20 പരമ്പരക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകള്‍ നഷ്ട്ടപ്പെട്ടു. ഓഗസ്റ്റ് 18, 20, 22 തീയതികളില്‍ ഹാരാരെ സ്പോര്‍ട്സ് ക്ലബിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.

Related Articles

Post Your Comments

Back to top button