കണ്ണൂരില്‍ മുസ്ലീം ലീഗില്‍ കൂട്ട രാജി
NewsKeralaPoliticsLocal News

കണ്ണൂരില്‍ മുസ്ലീം ലീഗില്‍ കൂട്ട രാജി

കണ്ണൂര്‍: വിഭാഗീയത രൂക്ഷം കണ്ണൂരില്‍ മുസ്ലീം ലീഗില്‍ കൂട്ട രാജി. പാര്‍ട്ടി മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍പ്പെടെ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവച്ചു. വിമത പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.

കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രമുഖ വ്യാപാരിയുമായ പൊട്ടന്‍കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പി.പി.എ. സലാം, കാട്ടൂറ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. കല്ലിക്കണ്ടി എന്‍എം കോളജ് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്നത്തിന് തുടക്കം. ഇത് പരിഹരിക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നടന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ ജില്ലയിലുണ്ട്. ഇവര്‍ രാജിവച്ച നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന.

Related Articles

Post Your Comments

Back to top button