കൂട്ട ആത്മഹത്യയിൽ അസ്വാഭാവികതയില്ല: മാമ്പഴത്തോട്ടം നഷ്ട്ടത്തിലായത് കട ബാധ്യതയ്ക്ക് കാരണമായി
NewsKeralaCrime

കൂട്ട ആത്മഹത്യയിൽ അസ്വാഭാവികതയില്ല: മാമ്പഴത്തോട്ടം നഷ്ട്ടത്തിലായത് കട ബാധ്യതയ്ക്ക് കാരണമായി

കല്ലമ്പലം: തിരുവനന്തപുരത്ത് തട്ട് കട തൊഴിലാളിയേയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലന്ന് പോലീസ്.

തമിഴ്‌നാട്ടില്‍ 12 ലക്ഷത്തോളം രൂപയ്ക്ക് പാട്ടത്തിനെടുത്ത മാമ്പഴ തോട്ടം കോവിഡ് കാരണം പ്രതിസന്ധിയിലായത് കടബാധ്യത ഉണ്ടാക്കി എന്നാണ് സൂചന.

മറ്റുള്ളവര്‍ക്ക് വിഷം കൊടുത്ത് മരണം ഉറപ്പാക്കിയ ശേഷം മണിക്കുട്ടന്‍ ജീവനൊടുക്കി എന്ന നിഗമനത്തിലാണ് പൊലീസ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഗൃഹനാഥന്‍ മണിക്കുട്ടന്‍(46) തൂങ്ങി മരിച്ച നിലയിലും ഭാര്യ സന്ധ്യ(38), മക്കളായ അജീഷ്(15) അമേയ (13), മണികുട്ടന്റെ അമ്മയുടെ സഹോദരി ദേവകി(80) എന്നിവരെ കിടക്കയില്‍ മരിച്ച നിലയിലും കണ്ടെത്തിയത്.

വീട്ടിലുണ്ടായിരുന്ന മണിക്കുട്ടന്റെ അമ്മ വാസന്തി(85) മാത്രമാണ് കൂട്ട മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മൂത്ത സഹോദരന്റെ പേരില്‍ ഉണ്ടായിരുന്ന വീടും പുരയിടവും 8 ലക്ഷം രൂപയ്ക്ക് വാങ്ങി 5 ലക്ഷത്തോളം രൂപ ചെലവിട്ടു നവീകരിച്ചതും കടബാധ്യത വര്‍ദ്ധിപ്പിച്ചു.

തടി ബിസിനസ് തുടങ്ങി എങ്കിലും പ്രതീക്ഷിച്ചപോലെ വിജയിച്ചില്ല. വിവിധ ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകളുടെ തിരിച്ചടവും മുടങ്ങിയിരുന്നു. മണിക്കുട്ടന്റെ മകൾ വർഷങ്ങളായി ശ്വാസം മുട്ടലിനും, ഭാര്യ സന്ധ്യ ഗർഭാശയ അസുഖത്തിനും ചികിത്സയിലായിരുന്നു.

ഈ വിഷമങ്ങള്‍ എല്ലാം നേരിട്ട മണിക്കുട്ടന്‍ ബാക്കിയുള്ളവര്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Related Articles

Post Your Comments

Back to top button