DeathNewsWorld

ക്യൂബയില്‍ വന്‍ സ്‌ഫോടനം: 18 പേര്‍ കൊല്ലപ്പെട്ടു, നിരവധിയാളുകള്‍ക്ക് പരിക്ക്

ഹവാന: ക്യൂബയില്‍ ഹോട്ടലില്‍ പ്രകൃതി വാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ക്യൂബയിലെ ഹവാനയിലെ സരടോഗ എന്ന ആഡംബര ഹോട്ടലിലാണ് അപകടമുണ്ടായത്. ഹോട്ടലിലേക്ക് കൊണ്ടുവന്ന പ്രകൃതി വാതകം ചോര്‍ന്നാണ് സ്‌ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.അപകടത്തില്‍ ഗര്‍ഭണികളും കുട്ടികളും ഉള്‍പ്പടെ കൊല്ലപ്പെട്ടിടുണ്ട്.

ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. എന്നാല്‍ ക്യൂബയിലെ അപകടം ബോംബ് ആക്രമണമല്ലന്നും ഇത് ഒരു അപകടമാണ് എന്നും ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ദിയാസ് കനാല്‍ പ്രതികരിച്ചു. അപകടത്തിന് പിന്നാലെ 64 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 14 പേര്‍ 18ന് താഴെ പ്രായമുള്ളവരാണ്.

Related Articles

Back to top button