
രാജ്നഗര്‍: ജാര്‍ഖണ്ഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് മറിഞ്ഞ് ഏഴ് തൊഴിലാളികള്‍ മരിച്ചു. സറൈകേല-ഖര്‍സവന്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രാജ്നഗര്‍-ചൈബാസ റോഡില്‍ 30 തൊഴിലാളികളുമായെത്തിയ പിക്കപ്പ് ഖൈര്‍ബാനി ഗ്രാമത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. സ്ത്രീകളുള്‍പ്പെടെ ഏഴ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു ഡസനോളം തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ രാജ്നഗര്‍ കമ്മ്യൂണിറ്റി സെന്ററില്‍ പ്രവേശിപ്പിച്ചു.
Post Your Comments