ആലപ്പുഴയില്‍ വന്‍ ലഹരിവേട്ട: ഒരാള്‍ അറസ്റ്റില്‍
NewsKeralaLocal News

ആലപ്പുഴയില്‍ വന്‍ ലഹരിവേട്ട: ഒരാള്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: ആലപ്പുഴയില്‍ വന്‍ ലഹരിവേട്ട. 30 ലക്ഷം രൂപയോളം വില വരുന്ന 72000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. ബംഗളൂരുവില്‍ നിന്നും സവോള കയറ്റിവരുന്ന ലോറിയിലാണ് പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതെന്ന് കേസില്‍ അറസ്റ്റിലായ പരുമല വാലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫ് പറഞ്ഞു.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ തോതില്‍ ലഹരി വിപണനം നടക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ റെയ്ഡ് നടത്തിയത്. ജിജോ ജോസഫിന്റെ രണ്ട് കാറുകളില്‍ നിന്നും ഒരു പിക്ക്അപ് ലോറിയില്‍ നിന്നുമായി പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കൂടാതെ പാണ്ടനാട്ടിലുള്ള ഇയാളുടെ വാടക വീട്ടില്‍ നിന്നും ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സും പിടികൂടി.

Related Articles

Post Your Comments

Back to top button