DeathLatest NewsNewsWorld

ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ തീപിടിത്തം; 19 പേര്‍ വെന്തുമരിച്ചു

ന്യൂയോര്‍ക്ക്: നഗരത്തിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 19 പേര്‍ വെന്തുമരിച്ചു. ഒമ്പത് കുട്ടികളുള്‍പ്പെടെയാണ് തീപിടിത്തത്തില്‍ മരിച്ചത്. അറുപതോളം പേരെ പരിക്കുകളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്. 19 നിലകളുള്ള ബ്രോണ്‍ക്സ് ട്വിന്‍ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്.

ന്യൂയോര്‍ക്കിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തീപിടിത്തമുണ്ടാകുന്നതെന്ന് സിറ്റി ഫയര്‍ കമ്മീഷണര്‍ അറിയിച്ചു. പുകശ്വസിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചതെന്ന് എഫ്ഡിഎന്‍വൈ കമ്മീഷണര്‍ ഡാനിയര്‍ നിഗ്രോ പറഞ്ഞു.

200ഓളം ഫയര്‍ ജീവനക്കാര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. തീപിടിക്കാനുണ്ടായ കാരണം അന്വേഷിച്ചതിനുശേഷം മാത്രമേ വ്യക്തമാകൂ.

Related Articles

Back to top button