മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; വില്‍പ്പനയ്‌ക്കെത്തിച്ച ഒമ്പതര കിലോയുമായി രണ്ടുപേര്‍ പിടിയില്‍
NewsKerala

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; വില്‍പ്പനയ്‌ക്കെത്തിച്ച ഒമ്പതര കിലോയുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: വില്‍പ്പനക്കായെത്തിച്ച 9.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.അലനല്ലൂര്‍ സ്വദേശികളായ ചെറുക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48)എന്നിവരാണ് പിടിയിലായത്. ചെറൂക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48) എന്നിവരെ പാണമ്പിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പെരിന്തല്‍മണ്ണ ടൗണിലും പരിസരപ്രദേശങ്ങളിലും നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് ഗുഡ്‌സ് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 9.450 കിലോഗ്രാം കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. ചരക്ക് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തവെയാണ് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button