കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: നാല് കിലോ സ്വര്‍ണം പിടികൂടി
NewsKeralaLocal NewsCrime

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: നാല് കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.36 കോടി രൂപ വില മതിക്കുന്ന സ്വര്‍ണമാണ് മൂന്ന് പേരില്‍ നിന്നായി പിടികൂടിയത്. സ്ത്രീയടക്കമുള്ള മൂന്ന് യാത്രക്കാരില്‍ നിന്നാണ് മൂന്ന് കിലോ സ്വര്‍ണം പിടികൂടിയത്. ഒരു കിലോയോളം സ്വര്‍ണം വിമാനത്തില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ജിദ്ദയില്‍ നിന്നുള്ള വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. എട്ടു സ്വര്‍ണക്കട്ടികളാണുണ്ടായിരുന്നത്.

ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, കോഴിക്കോട് കക്കട്ടില്‍ അബ്ദുള്‍ ഷാമില്‍ എന്നിവരാണ് അറസ്റ്റിലായത്. 1954 ഗ്രാം സ്വര്‍ണമാണ് മലപ്പുറം സ്വദേശി ജംഷീദില്‍ നിന്ന് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1077 ഗ്രാം സ്വര്‍ണമാണ് ബുഷ്റയില്‍ നിന്നും കണ്ടെത്തിയത്. അബ്ദുല്‍ ഷാമിലില്‍ നിന്ന് 679 ഗ്രാം സ്വര്‍ണവും കണ്ടെത്തി.

Related Articles

Post Your Comments

Back to top button