
കര്‍ണാടക: പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വന്‍ സുരക്ഷാ വീഴ്ച. കര്‍ണാടക ഹുബ്ബള്ളിയിലാണ് സംഭവം. നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ യുവാവ് ബാരിക്കേഡ് മറികടന്നെത്തുകയായിരുന്നു. കയ്യില്‍ മാലയുമായി എത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് നീക്കിയത്. പ്രധാനമന്ത്രിയെ ഹാരമണിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വിമാനത്താവളത്തില്‍ നിന്ന് നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്ന വേദിയിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായത്. വേദിയിലേക്ക് പോകുന്നതിനിടെ ഒരു യുവാവ് മാലയുമായി മോദി സഞ്ചരിച്ച വാഹനത്തിനരികിലേക്ക് ഓടിയടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ പിന്തിരിഞ്ഞു. ഇതിന് ശേഷം ഇയാളുടെ കയ്യില്‍ നിന്ന് പ്രധാനമന്ത്രി മാല വാങ്ങുകയും വാഹനത്തിന് മുകളിലേക്ക് എറിയുകയും ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് സിങ് താക്കൂര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാനായാണ് പ്രധാനമന്ത്രി മോദി എത്തിയത്.
Post Your Comments