അവഗണനയില്‍ മട്ടാഞ്ചേരി വാട്ടര്‍ മെട്രോ;കരാറുകാരന്‍ കൈപ്പറ്റിയത് ഏഴ് കോടി
NewsKerala

അവഗണനയില്‍ മട്ടാഞ്ചേരി വാട്ടര്‍ മെട്രോ;കരാറുകാരന്‍ കൈപ്പറ്റിയത് ഏഴ് കോടി

കൊച്ചി: രാജ്യത്ത് ആദ്യമായി പാസഞ്ചര്‍ ബോട്ട് സര്‍വീസിന് തുടക്കമിട്ട മട്ടാഞ്ചേരിയെ വാട്ടര്‍ മെട്രോ നിര്‍മാണത്തില്‍ അവഗണച്ചതായി പരാതി. 2019ല്‍ പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. വികസനം വരുന്നതില്‍ അതൃപ്തരായ ചില ഉന്നതരുടെ ഇടപെടലാണ് നിര്‍മ്മാണം നിലയ്ക്കാന്‍ കാരണമെന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്.

കരാര്‍ പ്രകാരം 2020 ഡിസംബര്‍ 26നാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്നത് എന്നാല്‍ സ്ഥലം ഏറ്റെടുത്തതല്ലാതെ മറ്റൊരു പ്രവര്‍ത്തിയും ഇതുവരെ നടന്നിട്ടില്ല. ടെന്‍ഡര്‍ പ്രകാരം കരാറുകാരന്‍ ഏഴ് കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിക്കുകയാണ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. അഷ്റഫ്.

പൈതൃക സംരക്ഷിത മേഖലയായ ഇവിടെ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി ഇല്ലെന്നിരിക്കെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ പ്രത്യേക അനുമതിയും നിര്‍മ്മാണത്തിനായി വാങ്ങിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തിയും നടന്നിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി മട്ടാഞ്ചേരിയില്‍ നിന്നും ജലവകുപ്പ് ബോട്ടുകളും സര്‍വീസും നടത്തുന്നില്ല.

Related Articles

Post Your Comments

Back to top button