മട്ടന്നൂരില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് സ്റ്റീല്‍ ബോബംബ് ലഭിച്ചത് ചാവശേരിയില്‍നിന്നെന്ന് നിഗമനം; പരിശോധനയ്ക്ക് പൊലീസ്
NewsKerala

മട്ടന്നൂരില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് സ്റ്റീല്‍ ബോബംബ് ലഭിച്ചത് ചാവശേരിയില്‍നിന്നെന്ന് നിഗമനം; പരിശോധനയ്ക്ക് പൊലീസ്

കണ്ണൂര്‍: മട്ടന്നൂരില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സ്റ്റീല്‍ ബോംബ് ലഭിച്ചത് ചാവശേരിയില്‍നിന്നെന്ന നിഗമനത്തിലെത്തി പൊലീസ്. സ്‌ഫോടനത്തില്‍ മരിച്ച ഷഹീദുള്‍ ഇസ്ലാം അവസാനം ആക്രി ശേഖരിച്ചത് ചാവശേരി-ഇരിട്ടി റോഡില്‍നിന്നാണ് പൊലീസ് തിരിച്ചറിഞ്ഞതോടെ ഈ ഭാഗത്തെ മൂന്നിടങ്ങളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കാശിമുക്കിലെ വാടകവീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഷഹീദുല്‍ ഇസ്ലാമും ഇയാളുടെ പിതാവും മരിച്ചത്. ഇവിടെനിന്ന് രണ്ട് കിലോമീറ്റര്‍ മാത്രമാണ് ചാവശേരിയിലേക്കുള്ള ദൂരം. ഷഹീദുള്‍ ഇസ്ലാം അവസാനം ആക്രി ശേഖരിച്ചത് ചാവശേരി-ഇരിട്ടി റോഡില്‍നിന്നാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോംബ് ലഭിച്ചത് ചാവശേരിയില്‍നിന്നെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

കൂടുതല്‍ ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തനാണ് ഇവിടെ മൂന്നിടങ്ങളില്‍ പരിശോധന നടത്തുക. പരിശോധന നടത്തേണ്ട സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തി. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടിയായിരിക്കും പരിശോധന. ബോംബ് ലഭിച്ചത് കൊല്ലപ്പെട്ട ദിവസമാണോ, അതിനുമുന്‍പോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അസം സ്വദേശികളായിരുന്നു മരിച്ച ഷഹീദുല്‍ ഇസ്ലാമവും പിതാവ് ഫസല്‍ ഹഖും.

Related Articles

Post Your Comments

Back to top button