'ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം'; പ്രതിഷേധിക്കാന്‍ ആഹ്വാനവുമായി ട്രംപ്
NewsWorld

‘ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’; പ്രതിഷേധിക്കാന്‍ ആഹ്വാനവുമായി ട്രംപ്

വാഷിംഗ്ടണ്‍: ഏത് നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു. താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ സ്റ്റോമി ഡാനിയല്‍സ് എന്നറിയപ്പെടുന്ന പോണ്‍ താരം സ്റ്റെഫാനി ക്ലിഫോര്‍ഡിന് ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളര്‍ നല്‍കിയ കേസിലാണ് ട്രംപിന്റെ അറസ്റ്റ്. 2016 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു സംഭവം. എന്നാല്‍ ഡാനിയല്‍സുമായി ബന്ധമില്ലെന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ തിരക്കിട്ട ചര്‍ച്ചകളിലും കൂടിയാലോചനകളിലുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Post Your Comments

Back to top button