പൂജപ്പുര ജില്ലാ ജയിലിനകത്ത് നിന്ന് എംഡിഎംഎ പിടിക്കൂടി
NewsKeralaLocal NewsCrime

പൂജപ്പുര ജില്ലാ ജയിലിനകത്ത് നിന്ന് എംഡിഎംഎ പിടിക്കൂടി

തിരുവന്തപുരം: പൂജപ്പുര ജില്ലാ ജയിലിനകത്ത് നിന്ന് എംഡിഎംഎ പിടികൂടി. വിനോദ്, ലെനിന്‍ എന്നിവരാണ് എംഡിഎംഎ എത്തിച്ചത്. മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന സജിക്കായാണ് എംഡിഎംഎ എത്തിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നാം തിയതി ആണ് പ്രതികള്‍ ജയിലില്‍ മയക്കുമരുന്ന് എത്തിച്ചത്.

പ്രതിയെ കാണാനായി എത്തുകയും വിസിറ്റേഴ്‌സ് റൂമില്‍ വെച്ച് എംഡിഎംഎ കൈമാറുകയുമായിരുന്നു. ജയിലിലെ സഹതടവുകാര്‍ക്ക് വേണ്ടിയും എംഡിഎംഎ എത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് പിന്നില്‍ വലിയ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button