കണ്ണൂരില്‍ എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുമായി നാലുപേര്‍ പിടിയില്‍
NewsKerala

കണ്ണൂരില്‍ എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുമായി നാലുപേര്‍ പിടിയില്‍

കണ്ണൂര്‍: കൂട്ടുപുഴയില്‍ എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുമായി നാലുപേര്‍ പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. 250 ഗ്രാം എംഡിഎംഎ, 11 ഗ്രാം മെത്താഫിറ്റാമിന്‍, 250 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. കോഴിക്കോട് അഴിയൂര്‍ സ്വദേശി എം ഷഹീദ്, ചൊക്ലി സ്വദേശി എം മുസമ്മില്‍, പാനൂര്‍ സ്വദേശി സി കെ അഫ്‌സല്‍, തില്ലങ്കരി സ്വദേശി സി അഫ്‌സല്‍ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇടനിലക്കാരാണോ, മറ്റ് ഇടപാടുകള്‍ എന്തൊക്കെ എന്നതു സംബന്ധിച്ച് അന്വേഷണം തുടങ്ങി.

Related Articles

Post Your Comments

Back to top button