'മേരെ പ്യാരേ ദേശ് വാസിയോം, ആളെ കിട്ടി'; സത്യം പുറത്തുവന്നതിൽ സന്തോഷം: സന്ദീപാനന്ദഗിരി
NewsKerala

‘മേരെ പ്യാരേ ദേശ് വാസിയോം, ആളെ കിട്ടി’; സത്യം പുറത്തുവന്നതിൽ സന്തോഷം: സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കണ്ടെത്തിയതിൽ സന്തോഷമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ചത് താൻ ആണെന്ന വിമർശനം ഉണ്ടായിരുന്നു, അതിനു ഇപ്പോൾ വിരാമം ആയെന്നും അദ്ദേഹം പ്രതികരിച്ചു.കൂടാതെ ഫേസ്ബുക്ക് വഴിയും അദ്ദേഹം പ്രതികരിച്ചു.മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടി എന്നാണ് അദ്ദേഹം എഴുതിയത്. പോസ്റ്റിന് വരുന്ന കമന്റികൾക്കും അദ്ദേഹം മറുപടി നൽകി.

കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകരെന്ന് അക്രമികളിൽ ഒരാളായ പ്രകാശിന്റെ സഹോദരൻ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ആശ്രമം കത്തിച്ച പ്രതിയെ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ നിരവധി ആരോപണങ്ങളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ആശ്രമത്തിലെ സിസിടിവിയും സംഭവ ദിവസം പ്രവർത്തിച്ചിരുന്നില്ല. എന്നാൽ സർക്കാറിനും പൊലീസിനും ആശ്വാസായി നാലരവര്‍ഷത്തിന് ശേഷം ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണെന്ന് പ്രകാശിന്റെ സഹോദരൻ വെളിപ്പെടുത്തി.

ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സഹോദരൻ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് പറഞ്ഞു.

Related Articles

Post Your Comments

Back to top button