പെനാല്‍റ്റിയില്ലാതെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി മെസ്സി
Sports

പെനാല്‍റ്റിയില്ലാതെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി മെസ്സി

പെനാല്‍റ്റിയിലൂടെയല്ലാതെ ഏറ്റവും കൂടുതല്‍ ഗോളുകള്‍(672) നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി ലയണല്‍ മെസ്സിക്ക് സ്വന്തം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് വണ്‍ മത്സരത്തില്‍ ലിയോണിനെതിരായ ഗോളിലൂടെയാണ് മെസി കരിയറിലെ പ്രധാന നാഴികക്കല്ല് പിന്നിട്ടത്. ലിയോണിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പിഎസ്ജി മുന്നിലെത്തിയത് നെയ്മറും ഒത്തുള്ള മെസ്സിയുടെ ഒരു നീക്കത്തിലൂടെയാണ്. കളിയുടെ അഞ്ചാം മിനുട്ടില്‍ എതിരാളികളെ വെട്ടി മാറി മുന്നേറിയ മെസ്സി തകര്‍പ്പന്‍ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

മെസ്സിയുടെ ഈ സീസണിലെ നാലാം ലീഗ് ഗോളും നെയ്മറിന്റെ സീസണിലെ ഏഴാം അസിസ്റ്റുമാണിത്. മെസ്സിയുടെ ഗോളോടെ മുന്നിലെത്തിയ പിഎസ്ജി മത്സരം വിജയിക്കുകയായിരുന്നു.
കളിയുടെ അവസാന ഘട്ടത്തില്‍ മെസ്സിയുടെ മികച്ച ഒരു ഫ്രീകിക്ക് ബാറില്‍ തട്ടി മടങ്ങിയത് ആരാധകരെ നിരാശരാക്കി. എന്നാല്‍ പിഎസ്ജി ഈ വിജയത്തോടെ എട്ട് മത്സരങ്ങളില്‍ 22 പോയിന്റുമായി ലീഗില്‍ ഒന്നാമതെത്തി നില്‍ക്കുകയാണ്. ലിയോണ്‍ 13 പോയിന്റുമായി ആറാം സ്ഥാനത്തുമാണ്. ഈ ഗോളിലൂടെ പെനാല്‍റ്റി ഗോളുകള്‍ ഇല്ലാതെ കരിയറില്‍ 672 ഗോളുകള്‍ നേടിയ മെസ്സി ഫുട്‌ബോള്‍ ചരിത്രത്തില്‍ പെനാല്‍റ്റിയിലൂടെയല്ലാതെ ഏറ്റവുമധികം ഗോള്‍ സ്‌കോര്‍ ചെയ്ത താരമായിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റ പോര്‍ച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (671) ആയിരുന്നു ഇതുവരെ ഏറ്റവുമധികം നോണ്‍-പെനാല്‍റ്റി ഗോള്‍ നേടിയ താരം. റൊണാള്‍ഡോയെക്കാള്‍ 150 മത്സരം കുറച്ചു കളിച്ചിട്ടാണ് മെസ്സിയുടെ ഈ റെക്കോര്‍ഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്. അതേസമയം ഏറ്റവുമധികം ഗോളുകളുടെ കാര്യത്തില്‍ ഇപ്പോഴും ക്രിസ്റ്റ്യാനോ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

Related Articles

Post Your Comments

Back to top button