
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടുന്നു. ഈയാഴ്ചതന്നെ വന്‍തോതില്‍ ജീവനക്കാരെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെതന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്.
മെറ്റയുടെ പരസ്യവരുമാനത്തില്‍ കനത്ത ഇടിവുണ്ടായിരുന്നു. വെര്‍ച്വല്‍ റിയാല്‍റ്റി പ്ലാറ്റ്ഫോമിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായികൂടിയാണ് പിരിച്ചുവിടലെന്ന് മെറ്റയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്.
കമ്പനി നേരിടുന്ന പ്രതിസന്ധി ചെറുക്കാന്‍ ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി. നവംബറിലെ പിരിച്ചുവിടലിനു പിന്നാലെ പുതിയ നിയമനങ്ങളും മരവിപ്പിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കാനിരുന്നവര്‍ക്ക് അയച്ച ജോബ് ഓഫറുകളും മെറ്റ പിന്‍വലിച്ചു.
Post Your Comments