വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും എംജി സര്‍വകലാശാല സന്ദര്‍ശിക്കാം
NewsKeralaEducation

വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും എംജി സര്‍വകലാശാല സന്ദര്‍ശിക്കാം

കോട്ടയം: വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും സെന്ററുകളിലും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി എംജി സര്‍വകലാശാല. വ്യവസായ യൂണിറ്റുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍ജിഒ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സന്ദര്‍ശനാനുമതിയുണ്ട്. സര്‍വകലാശാലയിലെ പഠനവകുപ്പുകളിലെ പ്രവര്‍ത്തനങ്ങളും ഗവേഷണസൗകര്യങ്ങളും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഓഗസ്റ്റ് 26ന് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ആറുവരെയാണ് പൊതുപ്രവേശനാനുമതി. ഗവേഷണശാല, ലൈബ്രറി, മ്യൂസിയം, ശാസ്ത്രപ്രദര്‍ശനങ്ങള്‍, ഫോട്ടോ പോസ്റ്റര്‍ എക്‌സിബിഷന്‍, ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പുസ്തകമേള എന്നിവയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങള്‍.

Related Articles

Post Your Comments

Back to top button