
കൊച്ചി: ലത്തീന്‍ സഭയ്ക്ക് കീഴിലുള്ള ആശുപത്രിയുടെ പരിപാടിയില്‍ നിന്നും പിന്മാറി മന്ത്രി ആന്റണി രാജു. കൊച്ചി ലൂര്‍ദ് ആശുപത്രിയുടെ ചടങ്ങിലേക്ക് മന്ത്രിയെ ക്ഷണിച്ചിരുന്നു. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും ലത്തീന്‍ സഭയും രണ്ട് തട്ടില്‍ നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പിന്മാറ്റം. കൊച്ചിയിലെ മറ്റ് പരിപാടികളില്‍ മന്ത്രി മാറ്റം വരുത്തിയിട്ടില്ല. ഇന്ന് രാവിലെ 10.30 നാണ് പരിപാടി നിശ്ചയിച്ചത്. എപിലെക്സി പ്രത്യേക ചികിത്സാ കേന്ദ്രത്തിന്റേയും പാര്‍ക്കിന്‍സണ്‍സ് ശസ്ത്രക്രിയയുടെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിയിലേക്കുമാണ് മന്ത്രിയെ മുഖ്യാതിഥിയായി ക്ഷണിച്ചത്. വരാപ്പുഴ അതിരൂപത ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പരിപാടിയിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മന്ത്രി പരിപാടി ഒഴിവാക്കിയത്.
Post Your Comments