മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണം; മന്ത്രി കൃഷ്ണന്‍കുട്ടി
NewsKeralaPolitics

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണം; മന്ത്രി കൃഷ്ണന്‍കുട്ടി

ഇടുക്കി: മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. 3000 ക്യുസെക്‌സ് വെള്ളം വരെ തമിഴ്‌നാടിന് കൊണ്ടുപോകാവുന്നതാണ്. നിലവില്‍ 2144 ക്യുസെക്‌സ് വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. എന്നാല്‍ നിലവില്‍ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തണമെന്ന ആവശ്യം മുഖ്യന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മഴ ശക്തമായതോടെ അണക്കെട്ടുകള്‍ തുറന്നതിനാല്‍ ഇടുക്കിയില്‍ മാത്രം വൈദ്യുതി വകുപ്പിന് 25 കോടിയുടെ നഷ്ടമുണ്ടായതായും, അതേ സമയം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. അതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന വള്ളക്കടവ് മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ളവരോട് സ്ഥലത്ത് നിന്നും മാറാന്‍ കര്‍ശന നിര്‍ദേശം നല്‍കി.

Related Articles

Post Your Comments

Back to top button