സംസ്ഥാന സർക്കാരിലെ ഒരു മന്ത്രിക്കസേരയിലിരുന്നു മന്ത്രി കെ ടി ജലീൽ ചെയ്തിരിക്കുന്നത് പ്രോട്ടോക്കോൾ ഓഫീസററിയാതെ കള്ളക്കടത്ത് തന്നെയാണ്, പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ നയതന്ത്ര പാഴ്‌സൽ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണ് ജലീൽ ചെയ്തിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ വെട്ടിലാക്കി കൊണ്ട് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ യാതൊരുവിധ നയതന്ത്ര പാഴ്‌സലുകൾക്കും അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വെളിപ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസിനെ തപാൽ വഴിയും, ഇ മെയിൽ വഴിയുമാണ് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽ കുമാർ ഇക്കാര്യം അറിയിച്ചത്. എൻഐഎയ്ക്കും പ്രോട്ടോക്കോൾ ഓഫീസർ ഇക്കാര്യത്തിലുള്ള മറുപടി നൽകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ വെളിപ്പെടുത്തൽ തീർത്തും പ്രതിരോധത്തിലാക്കും.
പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ നയതന്ത്ര പാഴ്‌സൽ സംവിധാനം ദുരുപയോഗപ്പെടുത്തുന്നത് കള്ളക്കടത്താണ്.
നയതന്ത്ര പാഴ്‌സലിന് അനുമതി നൽകുന്നത് പ്രോട്ടോക്കോൾ ഓഫീസറാണ്. പ്രോട്ടോക്കോൾ ഓഫീസറിന്റെ സമ്മത പത്രം നൽകിയാലാണ് പാഴ്‌സൽ വിട്ടുനൽകേണ്ടത്. വിട്ടുനൽകിയതിന് ശേഷം രേഖ പ്രോട്ടോകോൾ ഓഫീസറിന് തിരിച്ച് നൽകുകയും ചെയ്യുണമെന്നാണ് ചട്ടം പറയുന്നത്. നയതന്ത്ര പാഴ്‌സലുകളിൽ നയതന്ത്രവുമായി ബന്ധപ്പെട്ട സാധങ്ങൾ മാത്രമാണ് കൊണ്ടുവരേണ്ടത്. മറ്റെന്തും കൊണ്ടുവരുന്നതും ചട്ടവിരുദ്ധമാണ്. അങ്ങനെ ഉള്ളപ്പോഴാണ്, നയതന്ത്ര പാഴ്‌സലായാണ് മതഗ്രന്ഥങ്ങളെത്തിച്ചതെന്ന് കെ ടി ജലീൽ പറഞ്ഞിരിക്കുന്നത്.
ദുബായ് കോൺസുലേറ്റ് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. സിഅപ്പ് റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥങ്ങൾ വിതരണം ചെയ്തതെന്നും മന്ത്രി ജലീൽ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിലെ ഒരു മന്ത്രിക്കസേരയിലിരുന്നു മന്ത്രി കെ ടി ജലീൽ ചെയ്തിരിക്കുന്നത് പ്രോട്ടോക്കോൾ ഓഫീസററിയാതെ കള്ളക്കടത്ത് തന്നെയാണ്. പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ നയതന്ത്ര പാഴ്‌സൽ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണ് ജലീൽ ചെയ്തിരിക്കുന്നത്.