റോഡിലെ കുഴിയില്‍ വീണുള്ള മരണങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
NewsKeralaPolitics

റോഡിലെ കുഴിയില്‍ വീണുള്ള മരണങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

റോഡുകളിലെ കുഴികളില്‍ വീണുള്ള അപകടങ്ങളില്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന യാത്രക്കാരുടെ ആധികാരിക വിവരങ്ങള്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തില്‍ ലഭ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റോഡുകളിലെ കുഴികളില്‍ വീണ് അപകടം സംഭവിച്ചവര്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി. ഇത്തരത്തില്‍ അപകടം സംഭവിച്ചവര്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. കൂടാതെ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ NH183, NH – 183A, NH-966B, NH-766, NH – 185 എന്നീ ദേശീയപാതകളുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു. അതിതീവ്ര മഴ കാരണം ഈ വര്‍ഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മന്ത്രി അറിയിച്ചു.

Related Articles

Post Your Comments

Back to top button