മഴക്ക് മാറ്റം വന്നു, റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണം കാലം തെറ്റി പെയ്യുന്ന മഴ: മന്ത്രി മുഹമ്മദ് റിയാസ്
NewsKeralaPolitics

മഴക്ക് മാറ്റം വന്നു, റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണം കാലം തെറ്റി പെയ്യുന്ന മഴ: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂര്‍: മഴയുടെ രീതിയില്‍ വന്ന മാറ്റവും കാലം തെറ്റി പെയ്യുന്ന മഴയുമാണ് റോഡുകള്‍ തകരാന്‍ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചെറിയ സമയത്ത് തീവ്രമഴ ഉണ്ടാകുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് നേരിടാനുള്ള വഴികളാണ് പരിശോധിക്കുന്നതെന്നും പ്രളയത്തെ പ്രതിരോധിക്കുന്ന നിര്‍മിതികളാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം വലിയ പ്രശ്‌നമാണെന്നും കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിര്‍മ്മിക്കാം എന്നതാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി രാജ്യത്തെ ഐഐടികളെ പങ്കെടുപിച്ച് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിര്‍മിതികള്‍ കൊണ്ടും. റോഡ് നിര്‍മാണത്തിലെ തെറ്റായ രീതികളും പ്രശ്നമാണ്. റണിംഗ് കോണ്‍ട്രാക്ട് ഫലപ്രദമായി നടപ്പാക്കിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നും കൊള്ളലാഭം സ്വീകരിക്കുന്നവരെ അതുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുഴിയില്‍ വീണ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് സഹായം നല്‍കുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Post Your Comments

Back to top button