മന്ത്രി സജി ചെറിയാന്‍ രാജിവച്ചു
NewsKeralaPolitics

മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാന്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.

സജി ചെറിയാൻ തുടർന്നാൽ മന്ത്രിസഭയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന നിയമവിദ​ഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് രാജിപ്രഖ്യാപനം നാളെത്തേക്ക് നീട്ടാതിരുന്നത്. ഒപ്പം കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വവുംകൂടി നിലപാടു കടുപ്പിച്ചതോടെ, തുടക്കത്തിൽ സജി ചെറിയാനെ സംരക്ഷിക്കാൻ ശ്രമിച്ച സംസ്ഥാന നേതൃത്വത്തിന് അദ്ദേഹത്തെ കൈവിടാതിരിക്കാൻ കഴിയില്ലെന്ന അവസ്ഥയായി.

ഉടൻ രാജിവേണ്ടെന്ന ധാരണയായിരുന്നു വിവാദമായ പ്രസം​ഗം ചർച്ച ചെയ്യാൻ ഇന്നു രാവിലെ ചേർന്ന അവലയ്ബിൾ സെക്രട്ടേറിയറ്റ് യോ​ഗത്തിലുണ്ടായത്. എന്നാൽ രാജി ഒഴിവാക്കിയുള്ള പ്രശ്നപരിഹാരം സാധ്യമല്ലെന്ന അഭിപ്രായം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ അനൗദ്യോ​ഗികമായി പങ്കുവച്ചു. കോടതിയിൽനിന്നുള്ള നപടികൾക്ക് കാത്തിരിക്കാമെന്ന അഭിപ്രായവും യോ​ഗത്തിൽ ചിലർ പങ്കുവച്ചു.

പിന്നാലെ രാജിക്കാര്യത്തിൽ നാളെ ചേരുന്ന സമ്പൂർണ സെക്രട്ടേറിയറ്റിൽ തീരിമാനിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നു. എന്നാൽ രാജി വൈകുംതോറും സർക്കാരിന് കൂടുതൽ പ്രതിച്ഛായ നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലാണ് ഒടുവിൽ മന്ത്രിയുടെ രാജി ഇന്ന് തന്നെ പ്രഖ്യാപിക്കാൻ സിപിഎമ്മിനെ പ്രേരിപിച്ചത്. രാജിവയ്ക്കാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് നിർദേശിക്കുകായയിരുന്നു. തുടർന്ന് മന്ത്രി വാർത്താ സമ്മേളനം വിളിച്ച് തീരുമാനം അറിയിച്ചു.

Related Articles

Post Your Comments

Back to top button