'മതേതരത്വം, ജനാധിപത്യം കുന്തം കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടിട്ടുണ്ട്'; ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍
NewsKerala

‘മതേതരത്വം, ജനാധിപത്യം കുന്തം കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടിട്ടുണ്ട്’; ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍

പത്തനംതിട്ട: ഭരണഘടനയ്‌ക്കെതിരെ ഗുരുതര പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷുകാരന്‍ പറഞ്ഞുകൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവച്ചു. കൂട്ടത്തില്‍ മതേതരത്വവും ജനാധിപത്യവും തുടങ്ങിയ കുന്തവും കുടച്ചക്രവുമൊക്കെ എഴുതിവച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. മല്ലപ്പള്ളിയില്‍ ഇന്നലെ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവച്ചു’.-മന്ത്രി പറഞ്ഞു.

‘അത് രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടന ഇന്ത്യയില്‍ എഴുതിവച്ചിട്ടുണ്ട്. മുക്കും മൂലയും അരിച്ച് കുറച്ച് ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം കുന്തം കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടിട്ടുണ്ട്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ്’.-മന്ത്രി തുടര്‍ന്നു.

പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button