
ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും നിർദേശമുണ്ട്.
ട്വിറ്ററിലൂടെ ഉന്നയിച്ച സംശയത്തിന് മറുപടിയായാണ് മന്ത്രാലയം ഇത് വ്യക്തമാക്കിയത്. റിപ്പോർട്ടുകൾ അനുസരിച്ച് തീർത്ഥാടകർ സീസണൽ ഇൻഫ്ലുവൻസ വാക്സിനും മെനിഞ്ചൈറ്റിസ് വാക്സിനും എടുത്തിരിക്കണമെന്നുമുണ്ട്. തീർത്ഥാടകർക്ക് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാവാനോ പാടില്ലെന്നും ആരോഗ്യ നിബന്ധനകളിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments