ഏലപ്പാറയിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി, ഇരുവരും കട്ടപ്പനയിൽ
NewsKerala

ഏലപ്പാറയിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി, ഇരുവരും കട്ടപ്പനയിൽ

ഇടുക്കി; ഇടുക്കി ഏലപ്പാറ സ്കൂളിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. കട്ടപ്പനയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇപ്പോൾ ഇവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ ഉണ്ട്. ഇവർ എവിടെ പോയേക്കുകയാരുന്നു എന്നത് അടക്കം ഉള്ള വിവരങ്ങൾ ചോദിച്ചുവരികയാണ്. ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടാരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിൻറെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്റെ മകൾ അഹല്യ എന്നിവരെയാണ് കണ്ടെത്തിയത്. ഇരുവരെയും തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നു. ഏലപ്പാറ ഗവ സ്കൂളിന്റെ ഒൻപതും പത്തും വിദ്യാർഥികൾ ആണ് ഇവർ.കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികൾ സ്കൂളധികൃതരോട് പറഞ്ഞു. ഒരാൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികൾ പറഞ്ഞു.

Related Articles

Post Your Comments

Back to top button