Latest NewsNationalNewsPoliticsUncategorized

ആദ്യം സിപിഎമ്മിലും പിന്നീട് തൃണമൂലിലും; ഇനി ബിജെപിയിലേക്കോ? പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ ബംഗാളി സൂപ്പർ സ്റ്റാറും

കൊൽക്കത്ത: കൊൽക്കത്തയിൽ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയിൽ ബംഗാളി സൂപ്പർ സ്റ്റാർ മിഥുൻ ചക്രവർത്തി പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ വീക്കാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മിഥുൻ ചക്രവർത്തിക്കൊപ്പം ബോളിവുഡ് നടൻ അക്ഷയ് കുമാറും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ 10 ലക്ഷം ആളുകൾ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

നേരത്തെ തൃണമൂൽ കോൺഗ്രസ് എംപിയായിരുന്നു മിഥുൻ ചക്രബൊർത്തി. അഴിമതിയിൽ ആരോപണവിധേയനായതിനെ തുടർന്ന് അദ്ദേഹം കഴിഞ്ഞ നാല് വർഷമായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ മൂന്നാമത്തെ പാർട്ടിമാറ്റമായിരിക്കുമിത്. നക്‌സൽ പ്രസ്ഥാനത്തോട് അനുഭാവമുണ്ടായിരുന്ന മിഥുൻ ചക്രവർത്തി ആദ്യം സിപിഎമ്മിലും പിന്നീട് തൃണമൂലിലും പ്രവർത്തിച്ചു. കഴിഞ്ഞ മാസം മുംബൈയിലെ വസതിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് സന്ദർശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button