DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
തൃശൂര്‍ കോര്‍പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുകുന്ദന്‍ അന്തരിച്ചു.

തൃശൂർ/ തൃശൂര്‍ കോര്‍പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുകുന്ദന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാ യിരുന്നു. പുല്ലഴി ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കാൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. അസുഖത്തെ തുടർന്ന് ഇതുവരെ പ്രചരണത്തിന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു. കൊച്ചനിയന്‍ കൊലക്കേസിലെ രണ്ടാം പ്രതിയാണ്. സിപിഐ എമ്മിനോട് സഹകരിക്കാനുള്ള മുകുന്ദന്റെ നീക്കം ഏറെ വിവാ ദങ്ങൾക്ക് വഴിവെച്ചിരുന്നു.