അരുണാചലിലെ ഏക ജെഡിയു എംഎല്‍എ ബിജെപിയില്‍
NewsPoliticsNational

അരുണാചലിലെ ഏക ജെഡിയു എംഎല്‍എ ബിജെപിയില്‍

ഡല്‍ഹി: അരുണാചലിലെ ഏക ജെഡിയു എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എയായ ടെക്കി കസോയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇറ്റാനഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ഇദ്ദേഹം. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കസോ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കസോയും ബിജെപിയില്‍ ചേര്‍ന്നതോടെ 60 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 49 ആയി വര്‍ധിച്ചു. കാസോയോടൊപ്പം നിരവധി ജില്ലാ പരിഷത്ത് പ്രസിഡന്റുമാരും അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു.

Related Articles

Post Your Comments

Back to top button