സിപിഎം പ്രവര്‍ത്തകനെ സംഘംചേര്‍ന്ന് മര്‍ദിച്ചു; എസ്ഡിപിഐ, ലീഗ് പ്രവര്‍ത്തകരെന്ന് പാര്‍ട്ടി
NewsKerala

സിപിഎം പ്രവര്‍ത്തകനെ സംഘംചേര്‍ന്ന് മര്‍ദിച്ചു; എസ്ഡിപിഐ, ലീഗ് പ്രവര്‍ത്തകരെന്ന് പാര്‍ട്ടി

കോഴിക്കോട്: കോഴിക്കോട് സിപിഎം പ്രവര്‍ത്തകനെ ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകന്‍ ജിഷ്ണുരാജിനെയാണ് മര്‍ദിച്ചത്. ബാലുശേരിക്ക് സമീപം പാലൊളിമുക്കില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 22-ാകാരനെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തെ ഗൗരമായിട്ടാണ് കാണുന്നതെന്ന് പൊലീസ് അറിയിച്ചു. ഒരു മണിക്ക് സംഘംചേര്‍ന്ന് പിടിച്ച 22-കാരനായ ജിഷ്ണുവിനെ മൂന്നിനാണ് പൊലീസിന് കൈമാറിയത്.

തുടര്‍ന്ന് ബാലുശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇയാളുടെ കണ്ണിനും ശരീരത്തിലും സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ജിഷ്ണു ചികിത്സയിലാണ്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയ ജിഷ്ണുവിനെ ചില ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് സിപിഎം പറയുന്നു.

തുടര്‍ന്ന് കുറേയാളുകളെ കൂടി വിളിച്ചുവരുത്തിയശേഷം വീണ്ടും എസ്ഡിപിഐയും ലീഗും സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നും സിപിഎം പറയുന്നു. വാള്‍ ജിഷ്ണുവിന്റെ കയ്യില്‍ ബലമായി പിടിപ്പിക്കുകയായിരുന്നുവെന്നും സിപിഎം ആരോപിച്ചു. ഫളക്‌സ് ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button