500 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പനക്ക്.

മുംബൈ / ആറ് ലക്ഷത്തോളം ഇന്ത്യക്കാരുടെ ഉൾപ്പടെ 500 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നു. ആറു ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്പരുകൾ ഉൾപ്പടെ 500 ദശലക്ഷം ഫോൺ വിവരങ്ങൾ ടെലഗ്രാമില്‍ വില്പനക്ക് വെച്ചിരിക്കുന്ന വിവരം സുരക്ഷാ ഗവേഷകന്‍ അലോണ്‍ ഗാല്‍ പറഞ്ഞിരിക്കുന്നത്. ടെലഗ്രാം ബോട്ടിലൂടെയാണു ഫോണ്‍ നമ്പറുകള്‍ വില്‍ക്കാന്‍ വച്ചിരിയ്ക്കുന്ന വിവരം മദര്‍ ബോര്‍ഡ് ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വിവരം ആദ്യം പുറത്ത് വിട്ടത് സുരക്ഷാ ഗവേഷകന്‍ അലോണ്‍ ഗാല്‍ ആണ്. മദര്‍ ബോര്‍ഡ് പറയുന്നതിനുസരിച്ച്, ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍, ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവര്‍ക്ക് ആ നമ്പറിലെ ഫെയ്‌സ്ബുക്ക് ഉപയോക്തൃ ഐഡി കണ്ടെത്താനാകുമെന്നും പറഞ്ഞിട്ടുണ്ട്. അക്കൗണ്ടിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചയാള്‍ക്ക് പണം നല്‍കണം. ഒരു ഫോണ്‍ നമ്പര്‍ അഥവാ ഫെയ്‌സ്ബുക്ക് ഐഡി 20 ഡോളറിനാണ് ഇങ്ങനെ വില്‍ക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 1460 രൂപ വരും ഇത്.
ടെലെഗ്രാമിൽ ഉപയോക്താക്കളുടെ ഡേറ്റ മൊത്തത്തിലും വില്‍പ്പനക്കുണ്ട്. 10,000 ക്രെഡിറ്റുകള്‍ക്ക് 5,000 ഡോളര്‍ (ഏകദേശം 3,65,160രൂപ)വരെയാണ് ഇതിന്റെ വില.. സമാന സുരക്ഷാ പ്രശ്‌നം ഇതാദ്യമല്ല. സുരക്ഷിതമല്ലാത്ത സെര്‍വറില്‍ 419 ദശലക്ഷം ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തിയതായി 2019ല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നതാണ്. ബോട്ടിനെ കുറിച്ചു 2020ല്‍ റിപ്പോർട്ടുകൾ വന്നിരുന്നു. അപ്പോൾ അത് താല്‍ക്കാലികമായി പരിഹരിച്ചെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.