
ഡല്‍ഹി: മോദി സിഖുകാര്‍ക്കും സിഖ് മതത്തിനും ധാരാളം സഹായങ്ങള്‍ ചെയ്തു തന്നുവെന്ന് ദല്‍ ഖല്‍സ സ്ഥാപകനും മുന്‍ ഖലിസ്ഥാന്‍ നേതാവുമായ ജസ്വന്ത് സിങ് തെക്കേദാര്‍. മോദിക്ക് സിഖ് സമുദായത്തോട് ആദരവ് മത്രമാണുള്ളതെന്നും സിഖ് മതത്തിന് വേണ്ടി മോദി നിരവധി കാര്യങ്ങള്‍ ചെയ്തു തന്നിട്ടുണ്ടെന്നും ജസ്വന്ത് സിങ് തെക്കേദാര്‍ പറഞ്ഞു.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി സിഖുകാര്‍ക്കും മതത്തിനും വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു തന്നു. അദ്ദേഹം നമ്മുടെ സമുദായത്തെ ഇഷ്ടപ്പെടുന്നു. ഒരിയ്ക്കലും നടക്കില്ലെന്ന് കണ്ട് ബ്ലാക്ക് ലിസ്റ്റില്‍ പെട്ടിരുന്ന കര്‍ത്താപൂര്‍ കോറിഡോര്‍ ഉള്‍പ്പെടെ മോദിയാണ് കൊണ്ടുവന്നത്. സിഖുകാരുടെ വലിയ ആവശ്യങ്ങള്‍ നിറവേറ്റി മുന്നോട്ട് പോകാനും മോദിക്ക് കഴിയും. സര്‍ക്കാര്‍ നിരവധി വലിയ പദ്ധതികള്‍ നടത്തിയിട്ടുണ്ട്. ഇനിയും നടപ്പിലാക്കാനുമുണ്ട്. ഇതെല്ലാം കൂടി നടപ്പിലാക്കിയാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments