CrimeLatest NewsNationalNewsPolitics

മോദിയെ ഇനിയും വഴിയല്‍ തടയും; സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി സന്ദേശം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്ന് സിഖ്‌ഫോര്‍ ജസ്റ്റിസിന്റെ പേരില്‍ സുപ്രീം കോടതി അഭിഭാഷകര്‍ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം. ഇന്ത്യയുടെ അഖണ്ഡത കാക്കാന്‍ സുപ്രീംകോടതിക്ക് ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

അതേസമയം പഞ്ചാബില്‍ മോദിയെ റോഡില്‍ തടഞ്ഞ സംഭവം അന്വേഷിക്കാന്‍ സുപ്രീംകോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരുമാണ് സമിതിയിലുണ്ടാകുക. സമാന സംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങളും സമിതി സമര്‍പ്പിക്കും.

Related Articles

Back to top button