മോദിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനങ്ങള്‍ ലേലത്തിന്; വില 100 മുതല്‍ ഒരു കോടി വരെ
NewsNational

മോദിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനങ്ങള്‍ ലേലത്തിന്; വില 100 മുതല്‍ ഒരു കോടി വരെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിന് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു. 100 രൂപ മുതല്‍ ഒരു കോടി രൂപ വരെ ആരംഭവില വരുന്ന 1200 സാധനങ്ങളാണ് ലേലം ചെയ്യുക. ഓണ്‍ലൈനായാണ് ലേലം നടക്കുക. താല്‍പര്യമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ലേലത്തില്‍ പങ്കെടുക്കാനും അവസരമുണ്ട്. https://pmmementos.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കേണ്ടത്.

നീരജ് ചോപ്ര 2020 ലെ ടോക്യോ ഒളിംമ്പിക്‌സില്‍ പങ്കെടുത്തപ്പോള്‍ ഉപയോഗിത്ത ജാവലിന്‍ ആണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നത്. ഇതിനാണ് ലേലത്തില്‍ ഏറ്റവും കൂടിയ വില. 1.5 കോടി രൂപയ്ക്കാണ് ഇത് വിറ്റുപോയിരിക്കുന്നത്. ലേലം വിളിയിലൂടെ ലഭിക്കുന്ന തുക ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായി ഉപയോഗിക്കാനാണ് തീരുമാനം. നിരവധി സാധനങ്ങളാണ് ഇതിനോടകം വിറ്റുപോയത്. രണ്ടരക്കോടി രൂപയാണ് അടിസ്ഥാന വിലയാക്കി കണക്കാക്കിയിരുന്നത്. ഒക്ടോബര്‍ രണ്ട് വരെ ഇ ലേലം നടക്കും.

Related Articles

Post Your Comments

Back to top button