വോട്ടെടുപ്പ് ദിവസം മോദിയുടെ റോഡ് ഷോ, അമിത് ഷായുടെ പ്രചരണം; പ്രധാനമന്ത്രി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
NewsNational

വോട്ടെടുപ്പ് ദിവസം മോദിയുടെ റോഡ് ഷോ, അമിത് ഷായുടെ പ്രചരണം; പ്രധാനമന്ത്രി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് ചട്ട ലംഘന ആരോപണവുമായി കോണ്‍ഗ്രസ്. ബിജെപി പതാകയും കാവി സ്കാർഫും ധരിച്ച് റാണിപ്പിലെ പോളിംഗ് ബൂത്തിലേക്ക് ആളുകൾക്കൊപ്പം മോദി പദയാത്ര നടത്തിയെന്ന് സംസ്ഥാന കോൺഗ്രസ് യൂണിറ്റ് ലീഗൽ സെൽ ചെയർമാൻ യോഗേഷ് റവാണി നൽകിയ പരാതിയിൽ ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കും എന്ന് പവന്‍ ഖേര വ്യക്തമാക്കി. ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ അമിത് ഷായ്‌ക്കൊപ്പം നരേന്ദ്ര മോദി ബി ജെ പിക്കായി പ്രചാരണം നടത്തിയെന്ന് പവന്‍ ഖേര ആരോപിച്ചു. മോദി വോട്ട് ചെയ്യാനെത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക, ദേശീയ ടെലിവിഷൻ ചാനലുകൾ സംപ്രേക്ഷണം ചെയ്തെന്നും ഇതും വോട്ടർമാരെ സ്വാധീനിക്കുമെന്നും പരാതിയിൽ പറയുന്നു. നേരത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പോസ്റ്ററുകളും ബാനറുകളും വോട്ടെടുപ്പ് ദിവസം ഘട്‌ലോദിയ മണ്ഡലത്തിൽ പ്രദർശിപ്പിച്ചതിനെച്ചൊല്ലിയും പരാതിയുയർന്നിരുന്നു. അഹമ്മദാബാദിലെ ബാപ്പുനഗറിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ കയറി ബഹളം ഉണ്ടാക്കിയതിനെതിരെയും കോൺഗ്രസ് പരാതി നൽകി.

Related Articles

Post Your Comments

Back to top button