‘പാലാപ്പള്ളി…’ പാട്ടിനൊപ്പം പാചകവുമായി മോഹൻലാൽ
NewsEntertainment

‘പാലാപ്പള്ളി…’ പാട്ടിനൊപ്പം പാചകവുമായി മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ഭക്ഷണപ്രിയവും പ്രേക്ഷകർക്ക് അറിവുള്ളതാണ്. പുതിയ രുചികൾ തേടി അദ്ദേഹം നടത്തുന്ന യാത്രകളും പാചക പരീക്ഷണങ്ങളും സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. ജാപ്പനീസ് കുക്കിങ് സ്റ്റൈലായ തെപ്പിനാക്കി രീതിയിൽ ചെമ്മീൻ പാചകം, മസാലകൾ വളരെ കുറച്ചു ചേർത്തുള്ള ചിക്കൻ, ഫ്ലാംബേ സ്റ്റൈലിലുള്ള മീൻ രുചികൾ എന്നിവയൊക്കെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പാലാപ്പള്ളി പാട്ടിനൊപ്പം പാചകം ചെയ്യുന്ന ലാലിന്റെ വീഡിയോ ആണ് പുതിയ താരം. ഫിറ്റ്നസ് ട്രെയ്നർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമുള്ള നടന്റെ വീഡിയോ ഇതിനോടകം വൈറലാണ്. ഗട്ട് ഹെൽത്തിന് പ്രാധാന്യം നൽകുന്ന വെയ്റ്റ് ലോസ് ഫിറ്റ്നസ് ട്രെയ്നറാണ് ജെയ്സൺ.

Related Articles

Post Your Comments

Back to top button