കള്ളപ്പണം വെളുുപ്പിക്കല്‍: ആംവേ ഇന്ത്യയുടെ 757 കോടി ആസ്തികള്‍ രൂപയുടെ കണ്ടുകെട്ടി
NewsNationalBusiness

കള്ളപ്പണം വെളുുപ്പിക്കല്‍: ആംവേ ഇന്ത്യയുടെ 757 കോടി ആസ്തികള്‍ രൂപയുടെ കണ്ടുകെട്ടി

മുംബൈ: കള്ളപ്പണം വെളുപ്പിച്ചതിന് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവേയുടെ ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

ബാങ്ക് അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളില്‍നിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ താത്കാലികമായി കണ്ടുകെട്ടിയിരുന്നു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ശൃംഖലയുടെ മറവിലാണ് കമ്പനി തട്ടിപ്പുനടത്തിയതെന്ന് ഇഡി പറയുന്നു.

പൊതുവിപണിയില്‍ ലഭ്യമായ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് അമിത വിലയാണ് ആംവെ ഈടാക്കുന്നതെന്ന് ഇഡി ആരോപിച്ചു. പൊതുജനങ്ങളെ പറ്റിച്ച് കമ്പനിയില്‍ അംഗങ്ങളായി ചേര്‍ത്ത് അമിത വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ഇഡി ചൂണ്ടിക്കാട്ടി.

Related Articles

Post Your Comments

Back to top button