മങ്കി പോക്‌സ് മരണം: ജാഗ്രത തുടരുന്നു
NewsKeralaHealth

മങ്കി പോക്‌സ് മരണം: ജാഗ്രത തുടരുന്നു

തിരുവനന്തപുരം: മങ്കി പോക്‌സ് ബാധിച്ചു യുവാവ് മരിച്ചതിനെ തുടര്‍ന്ന് പുന്നയൂര്‍ പഞ്ചായത്തില്‍ ജാഗ്രതി തുടരുകയാണ് എന്ന് ആരോഗ്യ വകുപ്പ്.

ഇയാളുമായി പ്രാഥമികമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 21 പേര്‍ ഇപ്പോഴും നീരീക്ഷണത്തില്‍ കഴിയുകയാണ്.

എന്നാല്‍ ഇവര്‍ക്ക് ഇപ്പോഴും രോഗലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയും പ്രത്യേക ടീം തയാറാക്കിയിട്ടുണ്ട്.

മങ്കി പോക്‌സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചു വച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഉന്നതതല അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് വീട്ടിലെത്തിയെങ്കിലും 27 നാണ് ചികിത്സ തേടിയത്.

Related Articles

Post Your Comments

Back to top button